പന്തളം: പന്തളം കടയ്ക്കാട് മുബാഷീർ മൻസിൽ ഉടയാടശ്ശേരിയിൽ മുഹമ്മദ് റാവുത്തറുടെ മകൻ മുബാഷീർ (35) മസ്കത്തിൽ നിര്യാതനായി. മസ്കത്ത് വാദിക്കബീർ മജാൻ ഡിസ്ട്രിബ്യൂഷൻ കമ്പനിയിലെ മാനേജരായിരുന്നു. മാതാവ്: മൻസൂറ ബാനു. ഭാര്യ: മിന്നു മുബാഷീർ. മകൾ: മെഹറിൻ ഫാത്തിമ്മ. ഖബറടക്കം പിന്നീട് കടയ്ക്കാട് മുസ്ലിം പള്ളിസെമിത്തേരിയിൽ.