എരുമപ്പെട്ടി: തനിച്ച് താമസിക്കുന്ന മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തയ്യൂർ ചീരോത്ത് വീട്ടിൽ സുരേന്ദ്രനാണ് (48) മരിച്ചത്. ബുധനാഴ്ച രാവിലെ വീട്ടിൽനിന്ന് പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് നാട്ടുകാരും പൊലീസും വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. എരുമപ്പെട്ടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മുളംകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷീല (ദുബൈ). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, കുമാരൻ, മണികണ്ഠൻ (പി.കെ.വി ലൈറ്റ് ആൻഡ് സൗണ്ട് തയ്യൂർ), പരേതനായ പ്രഭാകരൻ. സംസ്കാരം വ്യാഴാഴ്ച.