മുണ്ടൂർ: യുവതി കുളത്തിൽ വീണു മരിച്ചു. പാലക്കീഴ് പരേതനായ ധര്മെൻറ മകള്‍ കവിതയാണ് (34) പാലക്കീഴിലെ വടുക കുളത്തില്‍ വീണു മരിച്ചത്. അപസ്മാരരോഗിയാണ്. ബുധനാഴ്ച രാവിലെയാണ് വീടിന് മുമ്പിലെ കുളത്തിൽ മൃതദേഹം കാണപ്പെട്ടത്. കോങ്ങാട് പൊലീസ് മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. മാതാവ്: കുഞ്ഞിലക്ഷ്മി. സഹോദരങ്ങൾ: രാധാകൃഷ്ണൻ, മണികണ്ഠൻ, ദിനേശ്, ലളിത.