കോട്ടായി: ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വസ്ത്രം കുടുങ്ങി നിയന്ത്രണംതെറ്റി വണ്ടി മറിഞ്ഞ് യാത്രക്കാരി മരിച്ചു. കോട്ടായി അയ്യംകുളം വലിയപറമ്പ് അത്താണിപ്പറമ്പ് വീട്ടിൽ മൂസയുടെ ഭാര്യ ജമീല (58) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30ന് കോട്ടായി ചെമ്പൈ ശിവക്ഷേത്രത്തിന് മുൻവശത്താണ് അപകടം. മകളോടൊപ്പം കോട്ടായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു. മകളാണ് സ്കൂട്ടർ ഓടിച്ചത്. റോഡിൽ തലയടിച്ചു വീണ ഉടൻ പാലക്കാട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ഷംസുദ്ദീൻ (യു.എ.ഇ), ഷാജഹാൻ, സാബിറ. മരുമക്കൾ: നൗഷാദ്, ഹഫ്സാന, റൈഹാന. സഹോദരങ്ങൾ: സുലൈമാൻ, ഫാത്തിമബി.