മുക്കം: തോട്ടത്തിൻകടവ് വീട്ടിക്കാമണ്ണിൽ കെ.വി. കുഞ്ഞാലി ഹാജി (90) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും തോട്ടം തൊഴിലാളി നേതാവുമായിരുന്നു. ഭാര്യ: പാത്തുമ്മ ഹജ്ജുമ്മ. മക്കൾ: സുഹറ, ഖദീജ, സൈദലവി, നാസർ, മുസ്തഫ. മരുമക്കൾ: പി.സി. അഹമ്മദ് കുട്ടി (പൂളപ്പൊയിൽ), എം.പി. കുഞ്ഞി മുഹമ്മദ് (പന്തല്ലൂർ), സുലൈഖ, സൈനബ, സാഹിന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30നു താഴെ തിരുവമ്പാടി തിയ്യര തട്ടക്കാട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.