ഏങ്ങണ്ടിയൂർ: പുളിഞ്ചോട് അരിമ്പൂർ പരേതനായ ജോസിെൻറ ഭാര്യ മേരി ടീച്ചർ (80) നിര്യാതയായി. കോഴിക്കോട് ബി.ഇ.എം ഗേൾസ് സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ബെന്നി (പി.ഡബ്ല്യൂ.ഡി, തൃശൂർ), ജോജു (ധനശക്തി കുറീസ്, കാഞ്ഞാണി), സുബാസ് (അധ്യാപകൻ, കൂറ്റനാട് വട്ടേനാട് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: സീന (കോട്ടക്കടപ്പുറം ഗവ. യു.പി സ്കൂൾ), സിനി (പട്ടികജാതി വികസന ഓഫിസർ, പുഴയ്ക്കൽ), സ്വപ്ന (ഇരിങ്ങാലക്കുട ഹയർ സെക്കൻഡറി സ്കൂൾ). സംസ്ക്കാരം വെള്ളിയാഴ്ച്ച വൈകീട്ട് നാലിന് ഏങ്ങണ്ടിയൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.