ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം പാലത്തിങ്കൽ കാസിം (70) നിര്യാതനായി. എസ്.വൈ.എസ് മുനിസിപ്പൽ കമ്മിറ്റി, ഈസ്റ്റ് ഒറ്റപ്പാലം സുബാത്തുൽ ഇസ്ലാം മഹല്ല് ജമാഅത്ത് എന്നിവയുടെ ഭാരവാഹിയായിരുന്നു. ഭാര്യ: ബീവാത്തുകുട്ടി. മക്കൾ: മുഹമ്മദ് അലി, റൈഹാനത്ത്, റഹ്മത്ത്, ശഹബാനത്ത്, മുഹമ്മദ് ആഷിക്. മരുമക്കൾ: സൽമത്ത്, സെയ്തലവി, കാസിം, നൗഷാദ്, ഷഫ്ന.