കുറ്റ്യാടി: തൊട്ടിൽപ്പാലം പൊയിലുപറമ്പത്ത് പി.പി. കുമാരൻ (78) നിര്യാതനായി. സി.പി.എം കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു നാദാപുരം, കുന്നുമ്മൽ ഏരിയ കമ്മിറ്റി പ്രസിഡന്റ്, ജില്ല കമ്മിറ്റി അംഗം, കാവിലുംപാറ സഹകരണ ബാങ്ക് ഡയറക്ടർ, കാവിലുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തോട്ടക്കാട് മിച്ചഭൂമി സമരത്തിൽ പങ്കെടുത്തിരുന്നു. ദീർഘനാൾ ഒളിവിൽ പ്രവർത്തിച്ചു. ഭാര്യ: നാരായണി. മക്കൾ: പി.പി. സതീശൻ (ഷാപ്പു തൊഴിലാളി), പി.പി. സജിത്ത് കുമാർ (പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റി അംഗം, കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് ബ്രാഞ്ച് മാനേജർ,) പി.പി. സനൽകുമാർ (സിവിൽ പൊലീസ് ഓഫിസർ പെരുവണ്ണാമൂഴി). മരുമക്കൾ: സിന്ധു, മേഘ (അധ്യാപിക കുറ്റ്യാടി സിറാജുൽഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ), ജിൻസ. സഹോദരങ്ങൾ: പരേതരായ പൊക്കൻ, നാണു, മാതു, പൊക്കി.