ബാലുശ്ശേരി: അറപ്പീടികയിലെ പരേതനായ തെരുവിൽ ചോയിയുടെ മകൻ ബാലൻ (78) നിര്യാതനായി. ബാലുശ്ശേരി റീജനൽ കോ ഓപറേറ്റിവ് ബാങ്ക് റിട്ട. സെക്രട്ടറിയും മുത്തൂറ്റ് ബാങ്ക് മുൻ മാനേജരുമാണ്. ഭാര്യ: രാജേശ്വരി പുല്ലാൻകണ്ടി. മകൾ: ബിന്ദു സുധാകരൻ, ബിനീഷ് (മിൽമ ഡിപ്പോ മുണ്ടോത്ത്). ബിരാജ്. മരുമക്കൾ: സുധാകരൻ (എസ്.ബി. ഫ്യുവൽ മുണ്ടോത്ത്), തുഷാര, ബിനില. സഹോദരങ്ങൾ: ടി. സുധാകരൻ, സഹദേവൻ, കാർത്ത്യായനി, ദാക്ഷായണി, ജാനകി, അനിത, പരേതരായ ടി. രാഘവൻ, കൃഷ്ണൻ, ഭാസ്കരൻ. സഞ്ചയനം തിങ്കളാഴ്ച.