കാഞ്ഞാണി: വയോധികനെ തോട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണലൂർ പാലാഴിയിൽ കുറ്റിയിൽ കരുണാകരനാണ് (80) മരിച്ചത്. പാലാഴി രാമൻകായൽ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ ഒഴുകുന്ന കൈതോട്ടിലാണ് മൃതദേഹം കണ്ടത്. അഗ്നിരക്ഷ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അന്തിക്കാട് പൊലീസ് തുടർനടപടി സ്വീകരിച്ചു. ഭാര്യ: ശാന്ത. മക്കൾ: സന്തോഷ്, സന്ധ്യ, സിന്ധു. മരുമക്കൾ: സുബിത, വിശ്വനാഥൻ, ദിലീപ്.