ഇരിങ്ങാലക്കുട: മാടായിക്കോണം കുണ്ടത്ത് കുഞ്ഞിപ്പേങ്ങെൻറ മകൻ വേലായുധൻ (64) നിര്യാതനായി. മതിലകം കുടുംബാരോഗ്യ കേന്ദ്രം റിട്ട. നഴ്സിങ് അസിസ്റ്റന്റാണ്. ഭാര്യ: ദേവയാനി (അംഗൻവാടി വർക്കർ, മാടായിക്കോണം). മക്കൾ: ഡോ. ഹിത (മട്ടാഞ്ചേരി ഗവ. ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫിസർ, എൻ.എച്ച്.എം എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ), ഹിമ (വെള്ളാനിക്കര കാർഷിക സർവകലാശാല). മരുമക്കൾ: നിബൂഷ് (ഹെൽത്ത് ഇൻസ്പെക്ടർ, കുമ്പളങ്ങി കുടുംബാരോഗ്യ കേന്ദ്രം), പത്മകുമാർ (വിൽവട്ടം സഹകരണ ബാങ്ക്).