കുമളി: തമിഴ്നാട്ടിൽനിന്ന് ശാസ്താനടയിലെ ബന്ധുവീട്ടിലെത്തിയ കുട്ടിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തേനി കാമയ്യൻ ഗൗണ്ടൻപെട്ടി ദിനേഷ് കുമാർ-തങ്കം ദമ്പതികളുടെ മകൻ മിലാനാണ് (മൂന്നര) മരിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് കുട്ടിയെ കാണാതായത്. തങ്കത്തിെൻറ സഹോദരിയുടെ ബന്ധുവിെൻറ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് മാതാപിതാക്കളും കുട്ടിയും വന്നത്. രാത്രി കുട്ടി മുത്തച്ഛനൊപ്പം പുറത്തേക്ക് പോയി. പിന്നീട് വീട്ടിൽ തിരികെ കൊണ്ടാക്കിയെങ്കിലും മുത്തച്ഛനെത്തേടി കുട്ടി തനിയെ പുറത്തേക്ക് പോവുകയായിരുന്നു. ഇതിനിടയിൽ കാൽ വഴുതി വീണാണ് മരണമെന്ന് പൊലീസ് പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുമളി പൊലീസ് കേസെടുത്തു.