വെഞ്ഞാറമൂട്: വെമ്പായം മുബാറക് ഹൗസില്‍ സലാഹുദ്ദീന് ഹാജി (75- റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ആറ്റിങ്ങല്‍ നഗരസഭ) നിര്യാതനായി. കന്യാകുളങ്ങര ജമാഅത്ത് ട്രസ്റ്റ് വൈസ് ചെയര്മാന്, കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ നെടുമങ്ങാട് നിയോജക മണ്ഡലം കോഓഡിനേഷന്‍ കമ്മിറ്റി ചെയര്മാൻ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. കന്യാകുളങ്ങര ജമാഅത്ത് വൈസ് പ്രസിഡന്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പി. ഐഷാബീവി (റിട്ട. എച്ച്.എം). മക്കള്‍: ഹാഷിം (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ചെല്ലാനം, എറണാകുളം), എസ്. മുഹമ്മദ് ഷംനാദ് (മുബാറക്ക് സർവിസ് സ്റ്റേഷന്), ഷഫീഖ് (ഗള്‍ഫ്), എ. സുമയ്യ (എസ്.എസ്. പൊല്യൂഷന്‍ ടെസ്റ്റിങ് സെന്റര്‍, വെമ്പായം). മരുമക്കള്‍: ഷിജി.എസ്.എച്ച്. (ടെക്നിക്കല്‍ ഓഫിസര്‍ കൊച്ചിന് യൂനിവേഴ്സിറ്റി), സിമി (അധ്യാപിക, ജി.എച്ച്.എസ്.എസ്, കഴക്കൂട്ടം), ജാസിം (അധ്യാപിക ജി.വി.എച്ച്.എസ്.എസ്. വടക്കുംചേരി), സമീറ.