കയ്പമംഗലം: കോൺഗ്രസ് പെരിഞ്ഞനം മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി പെരിഞ്ഞനം വെസ്റ്റ് പാറൻവീട്ടിൽ സത്യൻ (59) കുഴഞ്ഞുവീണു മരിച്ചു. ശനിയാഴ്ച രാവിലെ ഏഴരയോടെ ശ്രീനാരായണപുരത്താണ് സംഭവം. ഉടൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അജിത. മകൻ: മിഥുൻ. മരുമകൾ: വിജയലക്ഷ്മി.