പഴയന്നൂർ: ഹൃദയാഘാതത്തെതുടർന്ന് തീർഥാടകൻ ശബരിമലയിൽ മരിച്ചു. കല്ലംപറമ്പ് മുല്ലക്കൽ ഭാസ്കരൻ (75) ആണ് മരിച്ചത്. മലയിൽ വെച്ച് ദേഹാസ്വാസ്ഥ്യം തോന്നിയതിനെത്തുടർന്ന് പമ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഗുരു സ്വാമിയായിരുന്ന ഇദ്ദേഹത്തോടൊപ്പം ഭാര്യയടക്കം 24 ഭക്തർ ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഘം ശബരിമലക്ക് പുറപ്പെട്ടത്. ഭാര്യ: ദേവയാനി. മക്കൾ: ഭാനുപ്രകാശ്, ദീപ, ബാലു പ്രകാശ്. മരുമക്കൾ: രേഖ, കുട്ടൻ, സുജിത.
സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.