ചാവക്കാട്: ദേശീയപാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. സ്കൂട്ടർ യാത്രികനായ തിരുവത്ര പണ്ടിരിക്കൽ വീട്ടിൽ രാജനാണ് (71) മരിച്ചത്. ബൈക്ക് യാത്രികൻ പുന്നയൂർക്കുളം കടിക്കാട് കൊട്ടരപാട്ടയിൽ അഷറഫിന്റെ മകൻ അൻസിഫിന് (19) പരിക്കേറ്റു.
തിരുവത്ര അത്താണിയിൽ ശനിയാഴ്ച രാവിലെ 10.35ഓടെയായിരുന്നു അപകടം. കോട്ടപ്പുറം ലാസിയോ, എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ രണ്ടുപേരെയും ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാജൻ മരിച്ചു. ഭാര്യ: മിനി. മക്കൾ: ജെനി (ഗവ. ഹയർ സെക്കൻഡറി സ്കൂൾ വെളിയങ്കോട്), പരേതനായ ജിനീഷ്. മരുമകൻ: അനൂപ്.