ചേർപ്പ്: പുതുവത്സര ദിനത്തിൽ ആറാട്ടുപുഴയിൽ ദമ്പതികളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വല്ലച്ചിറ പഞ്ചായത്ത് എട്ടാം വാർഡിൽ ആറാട്ടുപുഴ പട്ടം പള്ളത്ത് ചേരിപറമ്പിൽ ശിവദാസ് (53), ഭാര്യ സുധ (48) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടത്. ശിവദാസൻ വീടിന് മുന്നിൽ തൂങ്ങിമരിച്ച നിലയിലും സുധ കിടപ്പ് മുറിയിൽ മരിച്ചനിലയിലുമാണ്. വിഷം കഴിച്ചാണ് ഇവർ മരിച്ചതെന്ന് സംശയിക്കുന്നു. ശിവദാസൻ തെങ്ങുകയറ്റ തൊഴിലാളിയാണ്. പാലക്കാട്ട് ഹോട്ടലിൽ ജോലി ചെയ്യുന്ന സുധ രണ്ട് ദിവസം മുമ്പാണ് വീട്ടിൽ എത്തിയത്. മക്കൾ: ശിൽപ, ശീതൾ, ശ്രീജിത്ത്. മരുമക്കൾ: രാജേഷ്, രമേശ് കണ്ണൻ, നിവേദ്യ. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, ചേർപ്പ് ഇൻസ്പെക്ടർ ടി.വി. ഷിബു എന്നിവരുടെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു.