ആലത്തൂർ: വെൽഡിങ് ജോലിക്കാരനായ തോണിപ്പാടം സ്വദേശിയായ യുവാവ് എറണാകുളത്ത് നിര്യാതനായി. തോണിപ്പാടം അഞ്ചങ്ങാടിയിൽ പരേതനായ കുഞ്ചുവിന്റെ മകൻ ചന്ദ്രനാണ് (32) മരിച്ചത്. എറണാകുളത്ത് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. വെൽഡിങ് പണി കരാറുകാരുടെ കൂടെ ജോലി ചെയ്യുന്ന ആളാണ്. ശനിയാഴ്ച ജോലിയുണ്ടായിരുന്നില്ല.തോപ്പുംപടിയിലെ താമസസ്ഥലത്ത് വെച്ച് വല്ലായ്മ തോന്നിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു എന്നാണ് വീട്ടിൽ ലഭിച്ച വിവരം. ഞായറാഴ്ച നാട്ടിലെത്തിച്ച മൃതദേഹം അത്തിപ്പൊറ്റയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. മാതാവ്: വെള്ള. ഭാര്യ: കവിത. മകൻ: ഉണ്ണികുട്ടൻ (മൂന്ന്). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ എന്ന കൃഷ്ണൻ, ലത.