തൃശൂർ: പ്രശസ്ത കലാനിരൂപകൻ കാഞ്ഞൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് (97) നിര്യാതനായി. തൃശൂർ കുരിയച്ചിറയിലെ വസതിയിലായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. ഒറ്റപ്പാലം ചുനങ്ങാട് കാഞ്ഞൂർ മനയ്ക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെയും അന്തർജനത്തിന്റെയും മകനാണ്. പാലക്കാട് (മുണ്ടായ) രാമ ഭാഗവതരുടെ കീഴിൽ ഏറെക്കാലം സംഗീതം അഭ്യസിച്ചു. വയലിനും വീണയും അഭ്യസിച്ചു. നൃത്തം, കഥകളി, കേരളീയവാദ്യം, കൂടിയാട്ടം തുടങ്ങിയ കലകളുടെ ആസ്വാദകനും നിരൂപകനുമായിരുന്നു.
ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഫോട്ടോഗ്രഫി എന്നീ മേഖലകളിലും പ്രാവീണ്യം നേടി. വി.യു 2 കെ.എം.കെ എന്ന ഹാം റേഡിയോ രംഗത്ത് സജീവമായിരുന്നു. ഭാര്യ: പരേതയായ ആര്യാദേവി അന്തർജനം പൊൽപ്പായ മന (ഇ.എം.എസിന്റെ സഹോദരി പുത്രി). മക്കൾ: സുധ ദേശമംഗലം മന, മിനി അകവൂർ മന (ധനലക്ഷ്മി ബാങ്ക്, പൂങ്കുന്നം ശാഖ).