തൃശൂർ: തൃശൂരിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായിരുന്ന കരുവന്നൂർ സ്വദേശി ബിനിൽ (23) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 7.45നാണ് സംഭവം.
ബിനിലിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന കരുവന്നൂർ സ്വദേശി കിരൺ (24), ഓട്ടോ ഡ്രൈവർ വടൂക്കര സ്വദേശി ഡെന്നി (42) എന്നിവർക്കാണ് പരിക്കേറ്റത്. തൃശൂർ വടക്കേ സ്റ്റാൻഡിനു മുന്നിലാണ് അപകടം.
കൺട്രോൾ റൂം പൊലീസെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടമുണ്ടായ ഉടൻ ആക്ട്സ് പ്രവർത്തകർ പരിക്കേറ്റവരെ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിനിൽ മരിക്കുകയായിരുന്നു.