ആനക്കര: മദ്റസ അധ്യാപകൻ ക്ലാസെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. പട്ടിത്തറ ആലൂർ കാശാമുക്ക് സ്വദേശി പുൽപുരയിൽ വീട്ടിൽ ഹനീഫ മുസ്ലിയാരാണ് (54) മരിച്ചത്. തിങ്കളാഴ്ച രാവിലെ ജോലി ചെയ്യുന്ന കൂറ്റനാട് സെന്ററിലെ മദ്റസയിൽ എത്തിയതായിരുന്നു. കുട്ടികൾക്ക് ക്ലാസ്സെടുക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: ഖദീജ. മകൻ: അസ്ഹർ അലി.