കല്ലടിക്കോട്: നാട്ടുകാരുടെ സഹായത്തിന് കാത്തുനിൽക്കാതെ അകാലത്തിൽ പൊലിഞ്ഞ കരിമ്പ മണലിപ്പാടം കൈക്കോട്ടിൽ ഉണ്ണികൃഷ്ണന്റെ മകൾ നിധിയ (22) ഇനി കണ്ണീരോർമ. മണ്ണാർക്കാട്ടെ സ്വകാര്യ കോളജിൽ കമ്പ്യൂട്ടർ വിദ്യാർഥിനിയായിരിക്കെയാണ് ഈ യുവതിയെ അർബുദം ബാധിക്കുന്നത്. രണ്ട് വർഷം തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർഛിച്ച് കൊച്ചിയിലെ ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വിദഗ്ധ ചികിത്സക്കായി സന്നദ്ധ സംഘടനകളും നാട്ടുകാരും പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് നിധിയ വിട പറയുന്നത്. മാതാവ്: ഉഷ. സഹോദരങ്ങൾ: നിമിഷ, നിധിഷ്, നിജിത്ത്.