ഒറ്റപ്പാലം: സംവിധായകൻ ലാൽ ജോസിന്റെ പിതാവ് മേച്ചേരി വീട്ടിൽ ജോസ് മാസ്റ്റർ (82) ഒറ്റപ്പാലം മായന്നൂരിലെ വസതിയിൽ നിര്യാതനായി. ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായിരിക്കെയാണ് സർവിസിൽനിന്ന് വിരമിച്ചത്. കൂനത്തറ, പത്തിരിപ്പാല, ചെർപ്പുളശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാലയങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഭാര്യ: ലില്ലി ജോസ് (റിട്ട. അധ്യാപിക, ഒറ്റപ്പാലം എൽ.എസ്.എൻ.ജി.എച്ച്.എസ്.എസ്). മറ്റു മക്കൾ: ലിജു ഇഗ്നേഷ്യസ്, ലിന്റോ ജോസ്. മരുമക്കൾ: ലീന (അധ്യാപിക, ഒറ്റപ്പാലം എൽ.എസ്.എൻ.ജി.എച്ച്.എസ്.എസ്), ഇഗ്നേഷ്യസ്, നിഷ (അധ്യാപിക, തൃശൂർ ജൂനിയർ ടെക്നിക്കൽ സ്കൂൾ).
.