ശ്രീകൃഷ്ണപുരം: സി.പി.ഐ നേതാവും അടയ്ക്കാപുത്തൂർ ഹൈസ്കൂൾ റിട്ട. പ്രധാന അധ്യാപകനുമായിരുന്ന ചെറുതുരുത്തി നെടുമ്പുരക്കൽ കാപ്ലിങ്ങാട്ട് മനക്കൽ കെ.എൻ. നാരായണൻ നമ്പൂതിരി (83) നിര്യാതനായി. പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗം, സി.പി.ഐ അധ്യാപക സംഘടനയുടെ പാലക്കാട് ജില്ല സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: രാധ (കല്ലുവഴി സ്കൂൾ റിട്ട. അധ്യാപിക). മക്കൾ: കെ.എൻ. സജിത് (കോട്ടക്കൽ ആര്യവൈദ്യശാല), സിന്ധു (ചെർപ്പുളശ്ശേരി ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ). മരുമക്കൾ: ഡോ. എ.പി. രാമൻ നമ്പൂതിരി, പി.എം. ബിന്ദു.