ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട ഡെലിവറി വാൻ ബസ്സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശിയായ കർഷക തൊഴിലാളി മരിച്ചു. തമിഴ്നാട് ആരവൂർ മേള തെരുവിൽ പായിത്തഞ്ചേരി ഗോപാലിന്റെ മകൻ കുപ്പുസ്വാമി (58) ആണ് മരിച്ചത്. മാപ്രാണം കോന്തിപുലത്തിനടുത്ത് ചൊവ്വാഴ്ച ഉച്ചക്ക് മൂന്നോടെയായിരുന്നു അപകടം. സംഭവസ്ഥലത്തുതന്നെ കുപ്പുസ്വാമി മരിച്ചു. കൂടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയും കർഷക തൊഴിലാളിയുമായ ബാലന്, ഡെലിവറി വാന്‍ ഡ്രൈവര്‍ നെല്ലായ് സ്വദേശി ദിലീപ് എന്നിവരെ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിൽനിന്ന് ഇരുവരും ജോലിക്കായി എത്തിയിട്ട് അധികം നാളായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.