കടമേരി: വള്ളിൽ അമ്മദ് ഹാജി (104) നിര്യാതനായി. ദീർഘകാലം കടമേരി നജാത്തുൽ ഇസ്ലാം മദ്റസ, പാലേരിത്താഴ പള്ളി കമ്മിറ്റി എന്നിവയുടെ സെക്രട്ടറി, കടമേരി റഹ്മാനിയ്യ അറബിക് കോളജ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ ഖദീജ. മക്കൾ: കുഞ്ഞാമി, മൊയ്തു ഹാജി, പരേതയായ പാത്തു. മരുമക്കൾ: സാറ കുറ്റിക്കാട്ടിൽ, പരേതരായ അമ്മത് (കാക്കുനി), തയ്യുള്ളതിൽ അമ്മത് (കടമേരി). സഹോദരങ്ങൾ: പരേതരായ പാത്തു കേളോത്ത്, കുഞ്ഞാമി ചോയിപുതിയോട്ടിൽ.