ഒല്ലൂര്‍: എം.സി റോഡില്‍ കോട്ടയം കുറവിലങ്ങാട് ചൊവ്വാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ച ഒല്ലൂര്‍ സൗത്ത് അഞ്ചേരി മേലേടത്ത് ബ്രൂക്കിന്റെ മകന് നോയലിന്റെ (21) സംസ്കാരം ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടത്തും. വിദേശത്തുള്ള പിതാവും സഹോദരനും എത്താനാണ് കാത്തിരിക്കുന്നത്. നോയലും സുഹൃത്ത് ശരത്തും (21) സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. നോയൽ സംഭവസ്ഥലത്ത് മരിച്ചു. തൃശൂര്‍ മുളങ്ങാട്ടുപറമ്പില്‍ ശശിയുടെ മകനായ ശരത്തിനെ കൂത്താട്ടുകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാള കാര്‍മല്‍ കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ ഇവര്‍ കോട്ടയത്തുനിന്ന് തൃശൂരിലേക്ക് വരുമ്പോഴാണ് അപകടം. നോയലിന്റെ മാതാവ്: പേഴ്സിസ്. സഹോദരങ്ങള്‍: നിനവ്, നിഖില്‍.