തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും സഹകരണ ആയുർവേദ ആശുപത്രി പ്രസിഡന്റുമായ പി.എൻ. ചിദംബരൻ (81) നിര്യാതനായി. മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു. തിരുവമ്പാടി മേഖലയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച അദ്ദേഹം പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു. ഭാര്യ: കമല (പൊന്നാങ്കയം പറമ്പനാട്ട് കുടുംബാംഗം). മക്കൾ: ബാബു (തോട്ടുമുഴി), ഷാജി (തിരുവമ്പാടി), മനോജ് (ഫയർഫോഴ്സ്, കോഴിക്കോട്), മിനി (ചാത്തമംഗലം). മരുമക്കൾ: പങ്കജ കൊട്ടേക്കാട്ടിൽ (ആര്യമ്പാടം, തൃശൂർ), മിനി മാളിയേക്കൽ (കൂടത്തായി), അമ്പിളി തോലമ്മാക്കൽ (അധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ മേപ്പാടി), ബാലചന്ദ്രൻ വെങ്ങേരിമഠത്തിൽ (ചാത്തമംഗലം).