അടിമാലി: പറമ്പിലെ ഉണങ്ങിയ തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തുവീണ് വീട്ടുടമ രാജാക്കാട് ചെരിപുറം മുണ്ടയ്ക്കാട്ട് ഇഗ്നേഷ്യസ് (പാപ്പ - 77) മരിച്ചു. ബുധനാഴ്ച രാവിലെ 10നാണ് അപകടം. തെങ്ങ് മുറിക്കുമ്പോൾ വലിച്ചിടാൻ കെട്ടിയ കയറിൽ മറ്റ് രണ്ടു പേർക്കൊപ്പം സഹായിയായി കൂടിയതാണ്. തെങ്ങ് മുറിഞ്ഞുവീണപ്പോൾ കൂടെയുണ്ടായിരുന്നവർ ഓടിമാറിയെങ്കിലും ഇഗ്നേഷ്യസിന് സാധിച്ചില്ല. തെങ്ങ് തലയിൽ വന്നിടിച്ച് നിലത്തുവീണു. ഉടൻ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രാജാക്കാട് പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം വ്യാഴാഴ്ച രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: റെജിമോൾ, ജയ്മോൻ, ജീമോൾ. മരുമക്കൾ: ഷാജൻ, ആശ, എൽദോസ്.