ഒറ്റപ്പാലം: വയോധികനെ കോടതി വളപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ലക്കിടി മംഗലം മണയേങ്ങാട്ട് രവീന്ദ്രനാഥ് (65) ആണ് മരിച്ചത്. ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കെട്ടിടത്തിന് സമീപം തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഇയാളെ കാണാതായതിനാൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയുന്നു. ഭാര്യ: രാധ. മക്കൾ: രഞ്ജിത്ത്, രജിത. മരുമക്കൾ: അജി, മനോജ് .