പുത്തൂര്‍: മേനകത്ത് എം.കെ. വാസുമാസ്റ്റര്‍ (84) നിര്യാതനായി. പുത്തൂര്‍ ഗവ. ഹൈസ്കൂള്‍, കടങ്ങോട് ഗവ. എല്‍.പി സ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. സാക്ഷരത യജ്ഞം മാസ്റ്റര്‍ ട്രെയിനര്‍, ജനവിദ്യാകേന്ദ്രം ചെയര്മാന്, സ്വരാജ് സാംസ്കാരികവേദി വൈസ് ചെയര്മാന്, പുത്തൂര്‍കാവ് ഭഗവതി ക്ഷേത്രം സംരക്ഷണസമിതി രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഭവാനി. മക്കള്‍: എം.വി. അജിത (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. ഹൈസ്കൂള്‍ ഫോട്ട് കൊച്ചി), എം.വി. ഗോകുല്‍ദാസ് (ഇലക്ട്രീഷ്യന്), എം.വി. ഹരിദാസ് (ധനലക്ഷ്മി ബാങ്ക് വരന്തരപ്പിള്ളി), എം.വി. സുനിത. മരുമക്കള്‍: എസ്.കെ. മോഹന്‍ ബാബു (ഓയില്‍ റിഫൈനറി അമ്പലമുകള്‍), കാഞ്ചന, സിന്ധു, കെ.എസ്. ബാബുരാജ് (റിട്ട. ബി.എസ്.എഫ്). സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ ഒമ്പതിന് വടൂക്കര എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.