പഴയന്നൂർ: വീട്ടിൽനിന്ന് കാണാതായ ഗൃഹനാഥനെ റബർ തോട്ടത്തിൽ വിഷം ഉള്ളിൽചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. വെന്നൂർ പുത്തിരിപ്പാടത്ത് ഹരിദാസ് (61) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ച മൂന്നോടെ വീട്ടിൽ നിന്ന് കാണാതായിരുന്നു. പിന്നീട് രാവിലെ എട്ടരയോടെ വീടിനടുത്ത് നിന്ന് മുന്നൂറ് മീറ്റർ മാറി സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പഴയന്നൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: സുമ. മക്കൾ: സ്മിത, വിപിൻദാസ്. മരുമക്കൾ: സുരേഷ്, സൗമ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.