നെടുങ്കണ്ടം: കഴിഞ്ഞ ദിവസം കാണാതായ സിവില്‍ എക്സൈസ് ഓഫിസറെ മരിച്ചനിലയില്‍ കണ്ടെത്തി. കമ്പംമെട്ട് എക്സൈസ് ചെക്ക് പോസ്റ്റിലെ ഓഫിസര്‍ രാമക്കല്‍മേട് തോവാളപ്പടി ബ്ലോക്ക് 805ല്‍ കുമരപള്ളില് സജിത്കുമാറിനെ (40) തോവാളപ്പടിയിലെ ബന്ധുവിന്റെ വീട്ടുവളപ്പിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച മുതലാണ് കാണാതായത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച രാവിലെ പാല് വാങ്ങിവന്ന അയല്‍വാസി സ്ത്രീയാണ് മരച്ചുവട്ടില്‍ മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമികനിഗമനം. കോവിഡ് ബാധിച്ചതിനാല്‍ ബുധനാഴ്ചവരെ അവധിയിലായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലും കോവിഡ് പോസിറ്റിവാണ്. നെടുങ്കണ്ടം എസ്.ഐ ചാക്കോയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഭാര്യ: അശ്വതി. മക്കള്‍: തീർഥ, സദീര്ത്ഥ.