മുതലമട: ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അടവുമരത്തിൽ ചായക്കട നടത്തുന്ന ജൈലാവുദ്ദീന്റെ മകൻ ഫിറോസ് (36) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ചുള്ളിയാർ പാലത്തിനു സമീപമായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഫിറോസിനെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം ശനിയാഴ്ച പോസ്റ്റ് മോർട്ടത്തിന് ശേഷം ആനമാറി പള്ളി ഖബർസ്ഥാനിൽ. മാതാവ്: പൗജാമ. സഹോദരങ്ങൾ: റസൂൽ, ഷർമിള.