മാങ്കാവ്: സാമൂതിരി സ്വരൂപത്തിലെ നെടുത്രാൾപാട് (അഞ്ചാം സ്ഥാനി) മാങ്കാവ് പടിഞ്ഞാറെ കോവിലകത്ത് പി.സി. മാനവേദൻ രാജ എന്ന ഏട്ടനുണ്ണി തമ്പുരാൻ (89) നിര്യാതനായി. സെയിൽസ് ടാക്സ് വകുപ്പിലെ റിട്ട. അസി. കമീഷണറായിരുന്നു. ഭാര്യ: തലകൊടിമഠം നിർമല രാജ. മക്കൾ: ടി.എം. മോഹനകൃഷ്ണൻ (ഐ.ടി. അഡ്മിനിസ്ട്രേറ്റർ, സാമൂതിരി ഗുരുവായൂരപ്പൻ കോളജ്), ഹരിശങ്കർ ബാബു (തളി ദേവസ്വം), രാധിക രാജ (ന്യൂ ഇന്ത്യ ഇൻഷൂറൻസ്, ഫറോക്ക്). മരുമക്കൾ: ആനന്ദി മോഹൻ (ശ്രീ ഗോകുലം പബ്ളിക് സ്കൂൾ), ഹരികുമാർ ചെല്ലി (മാനേജർ വിജിലൻസ്, ന്യൂ ഇന്ത്യ ഇൻഷൂറൻസ്). പിതാവ്: കണ്ടമംഗലം ശങ്കരൻ നമ്പൂതിരി. മാതാവ്: പടിഞ്ഞാറെ കോവിലകം ചെറിയ അനുജത്തി തമ്പുരാട്ടി. സഹോദരങ്ങൾ: രവിവർമ രാജ, ശ്യാംകുമാർ രാജ, നന്ദകുമാർ രാജ, ഗീത വർമ, പരേതരായ പി.സി.വി. രാജ, പി.സി. കുട്ടി അനുജൻ രാജ, ശ്രീദേവി രാജ, പി.സി.എം. രാജ. സംസ്കാരം ശനിയാഴ്ച് രാവിലെ 10ന് മാങ്കാവ് കോവിലകം ശ്മശാനത്തിൽ.