കോഴിക്കോട്: കരസേന റിട്ട. ഉദ്യോഗസ്ഥനും തിരുവണ്ണൂർ സാമൂതിരി കോവിലകാംഗവുമായ വീരരായൻ രാജ എന്ന പി.കെ.എസ്.വി.ആർ. രാജ (72) നിര്യാതനായി. ഭാര്യ: പയ്യന്നൂർ പിലാത്തറ മണക്കാട്ട് മഠത്തിൽ രാധാമണി. പിതാവ്: തിരുവണ്ണൂർ പുതിയ കോവിലകത്ത് പരേതരായ ഒ.പി. നാരായണൻ നമ്പൂതിരി. മാതാവ്: പി.കെ. കുഞ്ഞനുജത്തിത്തമ്പുരാട്ടി. സഹോദരങ്ങൾ: പി.കെ.എം. രാജ (റിട്ട. യൂനിയൻ ബാങ്ക്), പി.കെ.കെ. രാജ, പി.കെ. കൃഷ്ണകുമാർ രാജ (റിട്ട. ഗുരുവായൂരപ്പൻ കോളജ്), പി.കെ. നന്ദകുമാർ രാജ (റിട്ട. യൂനിയൻ ബാങ്ക്), പി.കെ. കൃഷ്ണവർമ (തിരുവണ്ണൂർ), പി.കെ. മായാദേവി, പരേതരായ പി.കെ. രവിവർമ, പി.കെ. മീരാബായ്.