ഒറ്റപ്പാലം: ഒമ്പതുവയസ്സുകാരിയെ വീടിനകത്ത് കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചുനങ്ങാട് വാണിവിലാസിനി സ്വദേശികളുടെ മകളാണ് മരിച്ചത്. വരോട് വാടക വീട്ടിലാണ് സംഭവം. കുട്ടിയുടെ അമ്മ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ ഒറ്റപ്പാലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കളിക്കുന്നതിനിടയിൽ ഷാൾ കുരുങ്ങിയതാണെന്ന് സംശയിക്കുന്നു.
ശനിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. നാലാം ക്ലാസ് വിദ്യാർഥിനിയാണ്. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.