തോണിപ്പാടം: അഞ്ചങ്ങാടിയിൽ ജീപ്പ് ഡ്രൈവർ മുഹമ്മദ് ഇബ്രാഹിം (ജീപ്പ് മച്ചാൻ - 67) നിര്യാതനായി. ആലത്തൂർ വെങ്ങന്നൂർ പറയുങ്കോട് സ്വദേശിയാണ്. നാല് പതിറ്റാണ്ടായി മലയോര മേഖലയായ തോണിപ്പാടത്താണ് താമസം. വാഹന സൗകര്യമില്ലാതിരുന്ന ആ കാലത്ത് ഇദ്ദേഹത്തിന്റെ ജീപ്പായിരുന്നു യാത്രകൾക്ക് നാട്ടുകാരുടെ ആശ്രയം. അങ്ങനെയാണ് ജീപ്പ് മച്ചാൻ എന്ന് പേര് വന്നത്. ഭാര്യ: ബീഫാത്തുമ്മ. മക്കൾ: നൗഷാദ്, ആഷാദ്, ഷാജിത, ഷാജഹാൻ. മരുമക്കൾ: അമീന, ഹബീബ, ഖാലിദ്, ഷംസിയ.