എരുമപ്പെട്ടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. മങ്ങാട് ചൊവ്വല്ലൂർ വീട്ടിൽ പരേതനായ തോമസിന്റെ മകൻ സണ്ണിയാണ് (58) മരിച്ചത്. ഡിസംബർ 19ന് കുണ്ടന്നൂർ പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ സണ്ണി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മാതാവ്: സെലീന. ഭര്യ: മിനി. മക്കൾ: നമിത, നിമിഷ, നിയോൺ. മരുമകൻ: റിക്സൺ.