മണ്ണുത്തി: വേപ്പിന് മരത്തില്‍ മരുന്ന് തളിക്കുന്നതിനിടയില്‍ കാല്‍തെന്നി വീണ് റിട്ട. കൃഷി ഓഫിസര്‍ മരിച്ചു. മണ്ണുത്തി രാജീവ്ഗാന്ധി നഗര്‍ പട്ടാണി വീട്ടില്‍ പി.ബി. ശൈഖ് ഹുസൈനാണ് (70) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പൈപ്പ് ലൈന്‍ റോഡിലാണ് സംഭവം. അയല്‍വീട്ടിലെ വേപ്പിന്മരത്തില് സ്റ്റൂളില്‍ കയറിനിന്ന് മരുന്നു തളിക്കുന്നതിനിടയില്‍ കാല്‍തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ തൊട്ടടുത്ത മതിലില്‍ തട്ടി പാടത്തേയ്ക്ക് വീണ് തലയ്ക്ക് സാരമായി പരിക്കേറ്റു. നടത്തറ ആക്ടസ് പ്രവര്‍ത്തകര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊതുപ്രവര്‍ത്തകനായ ഹുസൈന് സംസ്ഥാനത്തെ മികച്ച കൃഷി ഓഫിസര്‍ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. മണ്ണുത്തി മഹല്ല് സെക്രട്ടറിയായിരുന്നു. നിലവില്‍ രക്ഷാധികാരി സമിതിയിലെ അംഗമാണ്. ഭാര്യ: ചാന്ബീബി (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍, വ്യവസായ വകുപ്പ്). മക്കള്‍: സജന, ഷാഹിദ് (ഇരുവരും ഇന്‍ഫോസിസ് കൊച്ചി). ഖബറടക്കം ഞായറാഴ്ച.