വടക്കാഞ്ചേരി: യുവാവ് ട്രെയിനിടിച്ച് മരിച്ചു. കുമ്പളങ്ങാട് വാഴപ്പിള്ളി യാക്കോബിന്റെ മകൻ സിന്റോയാണ് (28) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴോടെ എങ്കക്കാട് റെയിൽവേ ഗേറ്റിന് സമീപത്താണ് സംഭവം. ഭാര്യ: ഷിൽജി. മകൾ: അനയ. മാതാവ്: ബേബി. സഹോദരൻ: സിജോ. വടക്കാഞ്ചേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ച് ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം രാത്രിയോടെ കുമ്പളങ്ങാട് തദ്ദേവൂസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.