കാട്ടൂർ: കുവൈത്തിൽ കോണിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. മുനയം പുതുപറമ്പിൽ പരേതനായ സുബ്രഹ്മണ്യന്റെ മകൻ സുന്ദരരാജൻ (വിജയൻ - 45) ആണ് മരിച്ചത്. കുവൈത്തിലെ ബ്ലാക്ക് സ്റ്റീൽ കമ്പനിയിൽ വെൽഡറായിരുന്നു. ജനുവരി ഒന്നിന് ജോലിസ്ഥലത്ത് വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. മാതാവ്: പരേതയായ പുഷ്പാവതി. ഭാര്യ: ലിജി. മകൾ: നന്ദന. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.