വടക്കാഞ്ചേരി: ഗൃഹനാഥനെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളങ്ങാട് കുറുമക്കാവിനു സമീപം കനാൽ പരിസരത്ത് പടിഞ്ഞാറേതിൽ പരേതനായ ചെല്ലപ്പൻനായരുടെ മകൻ മുരളീധരനാണ് (48) മരിച്ചത്. ടാപ്പിങ് തൊഴിലാളിയാണ്. ശനിയാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി. ഭാര്യ: ഗീത. മക്കൾ: അഭിജിത്, അർജുൻ.