വടക്കഞ്ചേരി: കിഴക്കഞ്ചേരി റോഡിൽ ചന്തപ്പുരക്ക് സമീപം ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികൻ മൂലങ്കോട് കാളത്തോട്ടം സുജിത്ത് (23) ആണ് മരിച്ചത്. കിഴക്കഞ്ചേരി കുണ്ടുകാട്ടിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളി മൂലങ്കോട് കാളത്തോട്ടം രാധാകൃഷ്ണന്റെ മകനാണ്. ഓട്ടോ ഡ്രൈവർ പുതുക്കോട് തെക്കേ പൊറ്റ പുത്തൻതോട് വീട്ടിൽ ചെന്താമരാക്ഷൻ, ചെന്താമരാക്ഷന്റെ പിതാവ് മാണിക്കൻ, ഭാര്യ ഷിബ, സഹോദരന്റെ ഭാര്യ സുരഭി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടം. കിഴക്കഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിർദിശയിൽ വന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. നെന്മാറയിലെ ആശുപത്രിയിൽ പോയി തിരിച്ച് വരുകയായിരുന്ന കുടുംബത്തിലെ നാല് പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടൻ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുജിത്ത് മരിച്ചു. വടക്കഞ്ചേരി പൊലീസ് കേസെടുത്തു. സുജിത്തിന്റെ മൃതദേഹം നെന്മാറയിലെ ആശുപത്രി മോർച്ചറിയിൽ. മാതാവ്: പരേതയായ സുജാത. സഹോദരങ്ങൾ: സൂരജ്, സൂര്യമോൻ, പരേതനായ ഷിബു.