അത്തോളി: ചാത്തമംഗലം എം.ഇ.എസ് രാജാ റെസിഡൻഷ്യൽ സ്കൂളിൽ ദീർഘകാലം പ്രിൻസിപ്പലായിരുന്ന കുനിയിൽ അബ്ദുൽ റഷീദ് ഹാജി (74) നിര്യാതനായി. ചാലക്കൽ കുടുംബാംഗമാണ്. ജിദ്ദ അൽ വുദൂദ് ഇന്റർനാഷനൽ സ്കൂൾ, അബൂദബി അൽ നൂർ പബ്ലിക് സ്കൂൾ, അത്തോളി മർകസ് ഇൻറർനാഷനൽ സ്കൂൾ എന്നീ സ്ഥാപനങ്ങളിലും മേധാവിയായിരുന്നു. ഭാര്യ: കടലേടത്ത് റസിയാബി. മക്കൾ: ഡോ. ഫാബി റഷീദ് (മാട്രിയ ആശുപത്രി), ഫഹദ് റഷീദ്, ഫവാസ് റഷീദ് (ദുബൈ). മരുമക്കൾ: ഡോ. സഫറുല്ല (സൈക്കോളജിസ്റ്റ്), ഡോ. സിൽവാന (മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജ്), ഡോ. ഇബ്ത്തിസം (ദുബൈ). സഹോദരങ്ങൾ: ഹഫ്സ, സുബൈദ.