ഒറ്റപ്പാലം: എസ്.ബി.ഐ ഒറ്റപ്പാലം ശാഖയിലെ സീനിയർ അസോസിയേറ്റ് പാലപ്പുറം ചക്കാലക്കുണ്ട് ഭവ്യ നിവാസിൽ എം.ടി. ബാലകൃഷ്ണൻ (58) നിര്യാതനായി. സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂനിയൻ (കേരള സർക്കിൾ) ഒറ്റപ്പാലം അസി. സെക്രട്ടറിയും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് ഒറ്റപ്പാലം താലൂക്ക് കമ്മിറ്റി അംഗവും യുവ ഭാവന ഫുട്ബാൾ ടീം മുൻ അംഗവുമാണ്. ഭാര്യ: ജാനകി (അംഗൻവാടി അധ്യാപിക). മക്കൾ: ഭവ്യ, ജിഷ്ണു. മരുമകൻ: രതീഷ്.