തിരുവനന്തപുരം: ആകാശവാണി മുൻ വാർത്താ അവതാരകൻ മുടവൻമുകൾ ശങ്കരൻപാറ ലെയ്ൻ ലക്ഷ്മീവരത്തിൽ (എസ്.പി.ആർ.എ10-എ) എം. രാമചന്ദ്രന്റെ ഭാര്യ വിജയലക്ഷ്മി (82- റിട്ട. ജോയന്റ് രജിസ്ട്രാർ, കേരള യൂനിവേഴ്സിറ്റി) നിര്യാതയായി. കരിപ്പൂര് പനങ്കുഴി കുടുംബാംഗമാണ്. മക്കൾ: ദീപ ഉദയകുമാർ, ജയദീപ് രാമചന്ദ്രൻ (ദുബൈ). മരുമക്കൾ: ഉദയകുമാർ (എഫ്.എ.സി.ടി റിട്ട. ഉദ്യോഗസ്ഥൻ), മീര ജയദീപ് (ദുബൈ). സഹോദരങ്ങൾ: പി. സരസ്വതിയമ്മ (റിട്ട.പ്രിൻസിപ്പൽ യൂനിവേഴ്സിറ്റി കോളജ്), ചന്ദ്രശേഖരൻനായർ, കമലകുമാരി (വൽസല), എ. രമേഷ് (മലയിൻകീഴ് ഗ്രാമപഞ്ചായത്ത് മുൻ അംഗം, സി.പി.എം മലയിൻകീഴ് ലോക്കൽ കമ്മിറ്റി അംഗം), ദിനേഷ് (എസ്.ഐ), പരേതനായ സുരേഷ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 ന് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.