എകരൂൽ: ബാലുശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും ഉണ്ണികുളം മണ്ഡലം യു.ഡി.എഫ് കൺവീനറുമായ കരിയാത്തൻകാവ് ചളുക്കിൽ ചെറുവണ്ടൂര്‍ സി. സുധാകരൻ (60) നിര്യാതനായി. കൊടുവള്ളി ബ്ലോക്ക് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്, ഉണ്ണികുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കരിയാത്തൻകാവ് ക്ഷീരോൽപാദക സഹകരണ സംഘം ഡയറക്ടര്‍, ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ ചളുക്കിൽ അച്യുതൻ മാസ്റ്റർ. മാതാവ്: സതീദേവി. ഭാര്യ: ബീന (ഇയ്യാട് വനിത കോഓപറേറ്റിവ് സൊസൈറ്റി). മക്കൾ: അഞ്ജന, അർച്ചന. മരുമകൻ: ബിനീഷ് (കോഴിക്കോട്). സഹോദരങ്ങൾ: സോമസുന്ദരൻ, സുരേന്ദ്രൻ (പരപ്പനങ്ങാടി), സുരേഷ്, സുമംഗല. സഞ്ചയനം വെള്ളി.