എരുമപ്പെട്ടി: ഓട്ടോ ടാക്സി ഇടിച്ച് പരിക്കേറ്റ ഭിക്ഷാടകൻ മരിച്ചു. തമിഴ്നാട് ഉളുന്തൂർപേട്ട നത്താമൂർ നോർത്ത് തെരുവ് സ്വദേശി കുപ്പുസ്വാമിയാണ് (75) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 7.50 ന് എരുമപ്പെട്ടി കടങ്ങോട് റോഡ് ജങ്ഷൻ മെയിൻ റോഡിലായിരുന്നു അപകടം. വെള്ളം ശേഖരിച്ച് റോഡ് മുറിച്ച് കടക്കുമ്പോൾ കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ ടാക്സി ഇടിക്കുകയായിരുന്നു. എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. എരുമപ്പെട്ടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: നടുപ്പൊണ്ണ്. ദീർഘകാലമായി എരുമപ്പെട്ടി പരിസരങ്ങളിൽ ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന ഇയാൾ കടങ്ങോട് റോഡ് ജങ്ഷനിലെ കടവരാന്തയിലാണ് അന്തിയുറങ്ങിയിരുന്നത്. മരത്തംകോട് പഴുന്നാനഭാഗത്തുള്ളതാണ് ഇയാളെ ഇടിച്ച ഓട്ടോ ടാക്സി.