കല്ലടിക്കോട്: പാലക്കയം കുണ്ടംപെട്ടിയിൽ മോട്ടോർ ഷെഡിൽ നിന്ന് ഷോക്കേറ്റ് യുവാവ് പുഴയിൽ തെറിച്ച് വീണ് മരിച്ചു. കുണ്ടംപട്ടി കുഴിന്തൊട്ടിയിൽ പരേതനായ ജോസിന്റെ മകൻ ജിജോ ജോസ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കൃഷി നനക്കാൻ പുഴക്കടുത്ത മോട്ടോർ ഷെഡിലേക്ക് പോയ ജിജോ രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ച് പോയപ്പോൾ പുഴയിൽ കിടക്കുന്നതാണ് കണ്ടത്. ഉടനെ കാഞ്ഞിരപ്പുഴയിലെ സ്വകാര്യ ആശുത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. ഷോക്കേറ്റാണ് പുഴയിൽ വീണതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. മരിച്ച ജിജോ ജോസ് യുവക്ഷേത്ര കോളജ് ഹോട്ടൽ മാനേജ്മെൻറ് വിദ്യാർഥിയാണ്. മാതാവ്: കുഞ്ഞുമോൾ. സഹോദരൻ: സിജോ. മൃതദേഹം പാലക്കയം സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു.